മണ്ണാര്‍ക്കാട് കോടതിപ്പടി പഴേരി പ്ലാസ്സയില്‍ നിര്‍മ്മിച്ച മറിയം മസ്ജിദിന്‍റെ ഉദ്ഘാടനം പാണക്കാട് അബ്ബാസലി തങ്ങള്‍ നിര്‍വ്വഹിച്ചു

ശിലാഫലകം അനാശ്ചാദനം ചെയ്ത തങ്ങള്‍ ളുഹര്‍ നമസ്കാരത്തിന് നേതൃത്വം നല്‍കി മസ്ജിദ് സമര്‍പ്പിച്ചു. പഴേരി കോപ്ലക്സിലുള്ളവര്‍ക്കും ഉപഭോക്താക്കള്‍ക്കുമടക്കം ഉപകാരപ്രദമാകുന്ന രീതിയിലാണ് പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ പഴേരി ഷരീഫിന്‍റെ നേതൃത്വത്തില്‍ മരണപ്പെട്ട മാതാവ് മറിയുമ്മയുടെ പേരില്‍ മസ്ജിദ് നിര്‍മ്മിച്ചത്. സ്ത്രീകള്‍ക്ക് നിസ്കരിക്കാനുള്ള സൗകര്യവും





പള്ളിയിലു്. എംഎല്‍എ എന്‍ ഷംസുദ്ദീന്‍, നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ഡോ : കെഎ കമ്മാപ്പ, ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് തുടങ്ങിയവര്‍ ആശംസയറിയിച്ചു. പഴേരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ കരീം, മതപണ്ഠിതന്മാര്‍, രാഷ്ട്രീയ, സാമൂഹ്യ, വ്യാപാര രംഗത്തുള്ളവരും ചടങ്ങില്‍ പങ്കെടുത്തു

Related