5 ദിവസം ഫേഷ്യലിംഗ് ഫ്രീ : ഹെയര്‍ ലോഞ്ച് മെന്‍സ് സ്റ്റുഡിയോ നെല്ലിപ്പുഴയില്‍ ആരംഭിച്ചു
മണ്ണാർക്കാടിന്റെ പുരുഷ സൗന്ദര്യത്തിന് ആധുനിക പരിചരണത്തിന്റെ സംവിധാനങ്ങളുമായി ഹെയർ ലോഞ്ച് മെൻസ് സ്റ്റുഡിയോ. പുത്തൻ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങൾ ലഭ്യമാക്കി സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. നെല്ലിപ്പുഴ ജുമാ മസ്ജിദിന് എതിർവശത്തെ ബിൽഡിങ്ങിൽ ഒന്നാം നിലയിൽ ആരംഭിച്ച ഹെയർ ലോഞ്ച് മെൻസ് സ്റ്റുഡിയോ നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പഴേരി ഷെരീഫ് മുഖ്യാതിഥി ആയിരുന്നു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന പുതുതലമുറയുടെ സൗന്ദര്യ കാഴ്ചപ്പാടുകളെ

സ്വാധീനിക്കാൻ കഴിയുന്ന വിധം എല്ലാ സജ്ജീകരണങ്ങളും ഹെയർ ലോഞ്ച് മെൻസ് സ്റ്റുഡിയോയിൽ ഒരുക്കിയിട്ടുണ്ട്. വിവിധ സ്റ്റൈലുകളോട് കൂടിയുള്ള ഹെയർ കട്ടിംഗ്, ബിയർഡ് സ്റ്റൈലിങ്ങ്, ഹെയർ സ്പാ,കേർലിംഗ്, സ്ട്രൈറ്റനിങ്,ഹെയർ വാക്സിംഗ്, പെടിക്യൂർ, മാനിക്യൂർ എന്നിവയെല്ലാം തന്നെ ഇവിടെ ചെയ്തു നൽകുന്നു. ഡയമണ്ട്,ഗോൾഡ് ,സിൽവർ തുടങ്ങി തലമുടിക്കും, മുഖത്തിനും വർണ്ണ വൈവിധ്യങ്ങളുടെ തിളക്കം നൽകുന്ന ഹെയർ ഹൈലൈറ്റിങ്, ഫേഷ്യൽ എന്നിവയും ഹെയർ ലോഞ്ച് മെൻസ് ബ്യൂട്ടി സ്റ്റുഡിയോയുടെ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് 8086726011 എന്ന നമ്പറിൽ ബന്ധപ്പെടുക.