മണ്ണാര്‍ക്കാട് ലഹരിവേട്ട : കാഞ്ഞിരപ്പുഴയില്‍ യുവാവിന്‍റെ വീട്ടിലെ അലമാരയില്‍ നിന്നും MDMA പിടികൂടി

മണ്ണാർക്കാട് ലഹരിവേട്ട വീണ്ടും. അതിമാരക ലഹരി വസ്തുവായ എംഡിഎംഎ കാഞ്ഞിരപ്പുഴയിൽ പിടികൂടി. കോത്താളത്തിൽ വീട്ടിൽ സാദിഖിന്റെ(38)വീട്ടിൽ നിന്ന്‌ 30 ഗ്രാം മെത്താംഫിറ്റെമിൻ കണ്ടെടുത്തു. പോലീസിന്റെ ലഹരി വിരുദ്ധ സേനയായ ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി 11 മണിക്കാണ് സിഐ എം.ബി.രാജേഷിന്റെ നിർദ്ദേശപ്രകാരം എസ്ഐമാരായ ജെസ്വിൻ, സോജൻ, എസ്സിപിഒ മാരായ വിനോദ്, അഭിലാഷ്, അനിത





എന്നിവരടങ്ങുന്ന സംഘം സാദിഖിന്റെ വീട്ടിൽ പരിശോധന നടത്തിയത്. തുടർന്ന് വീടിൽ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ലഹരി ശേഖരം കണ്ടെത്തുകയായിരുന്നു. ഇതിനൊപ്പം ചെറിയ ത്രാസും, ചില്ലറ വിൽപ്പനയ്ക്കായി പൊതിഞ്ഞു നൽകാൻ ഉപയോഗിക്കുന്ന കവറുകളും കണ്ടെടുത്തിട്ടുണ്ട്. പ്രവാസിയായിരുന്ന സാദിഖ് രണ്ടുവർഷം മുമ്പാണ് നാട്ടിൽ വന്നത്. ഡ്രൈവർ ജോലികൾ ചെയ്തുവരുന്ന സാദിഖ് ലഹരി വിൽപ്പന നടത്തുന്ന ആളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

Related