പൗരത്വത്തില്‍ ക.,മ.. മിണ്ടാത്തതെന്ത് ?, രാഹുല്‍ ഗാന്ധിക്ക് മറുപടിയും വിമര്‍ശനവുമായി മണ്ണാര്‍ക്കാട് മുഖ്യമന്ത്രി

പൗരത്വ വിഷയത്തിൽ രാഹുൽ ഗാന്ധി വാ തുറക്കാത്തതാണ് അദ്ദേഹത്തെ വിമർശിക്കാനുള്ള ഒന്നാമത്തെ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം മുഖ്യവിഷയമാക്കി മണ്ണാർക്കാട് മുഖ്യമന്ത്രിയുടെ പ്രസംഗം. മണ്ണാർക്കാട് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുഖ്യമന്ത്രി തന്നെ വിമർശിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഭാരത് ജോഡോ യാത്രയിലുൾപ്പെടെ രാഹുൽ പൗരത്വ വിഷയത്തിൽ ഒന്നും പറഞ്ഞില്ല. കേരളത്തിൽ നിയമത്തെ ആദ്യം എതിർത്ത കോൺഗ്രസ്സ് പിന്നീട് മൗനം പാലിച്ചു.

കോൺഗ്രസ്സിൻ്റെ പ്രകടന പത്രികയിലും ഒന്നും പറഞ്ഞില്ല. സംഘ് പരിവാർ മനസ്സുമായി യോജിക്കുന്നതാണ് കോൺഗ്രസ്സിനെ എതിർക്കാൻ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനാർത്ഥി എ. വിജയരാഘവൻ, പി കെ ശശി, എംഎൽഎമാരായ കെ. ശാന്തകുമാരി, പി.വി അൻവർ, എ കെ അബ്ദുൽ അസീസ്, ഇ എൻ സുരേഷ് ബാബു, എൻ എൻ കൃഷ്ണദാസ്, യു ടി രാമകൃഷ്ണൻ, മണികണ്ഠൻ പൊറ്റശ്ശേരി, ജോസ് ജോസഫ്, പി എ റസാക്ക് മൗലവി, സുബ്രഹ്മണ്യൻ തുടങ്ങി ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Related