താലൂക്ക് ആശുപത്രിയിൽ എമർജൻസി സന്ദർശന പാസ് ഏർപ്പെടുത്തുമെന്ന് എംഎൽഎ എൻ. ഷംസുദ്ദീൻ

താലൂക്ക് ആശുപത്രിയിലുണ്ടായത് നടക്കാൻ പാടില്ലാത്ത സംഭവം, രോഗികളെ സന്ദർശിക്കാൻ ബന്ധുക്കൾക്ക് എമർജൻസി പാസ് സംവിധാനം ഏർപ്പെടുത്തുമെന്ന് എം എൽ എ എൻ. ഷംസുദ്ദീൻ, മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എച്ച് എം സി യോഗം ചേർന്നു. താലൂക്ക് ആശുപത്രിയിൽ വൈകുന്നേര ഒ പി ആരംഭിക്കുവാനായി നഗരസഭ 10 ലക്ഷം രൂപ മാറ്റിവെച്ചതായും കിഫ്‌ബി കെട്ടിടത്തിന് ടെൻഡർ ആയതായും എം എൽ എ പറഞ്ഞു. എച്ച് എം സി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെ





ഡയാലിസിസ് കേന്ദ്രത്തിനായി ഗുണഭോക്താക്കളായ സമീപ പഞ്ചായത്തുകൾ കൂടി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വിഹിതം നൽകണം. ഡെലിവറി പോയിന്റ് എന്ന സർക്കാർ പദ്ധതിയിൽ ഒന്ന് മണ്ണാർക്കാടിന് അനുവദിക്കാൻ മന്ത്രിമാരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷഫീഖ് റഹ്മാൻ, ആശുപത്രി സൂപ്രണ്ട് സി. മാമു, ഡോ. റഷീദ്, എച്ച് എം സി അംഗങ്ങൾ, സ്റ്റാഫ് നേഴ്സുമാർ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related