എല്‍ഡിഎഫ് കരിമ്പ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്

ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കുവാനായി ബിജെപി ഉപയോഗപ്പെടുത്തുന്ന പ്രത്യയ ശാസ്ത്രത്തിന്റെ രൂപമാണ് ഹിന്ദുത്വ, അധികാരം പിടിക്കുന്നതിനുള്ള രാഷ്ട്രീയ ഉപകരണമാണതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, എൽഡിഎഫ് കരിമ്പ പഞ്ചായത്ത്‌ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പാലക്കാട്‌ ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ. വിജയരാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽഡിഎഫ് കരിമ്പ പഞ്ചായത്ത്‌ റാലി കല്ലടിക്കോട് ദീപ ജംഗ്ഷനിലാണ് സംഘടിപ്പിച്ചത്. ഹിന്ദുത്വവാദികളുടെ പ്രവർത്തനങ്ങൾക്ക്





ഹിന്ദു മതവുമായോ, വിശ്വാസവുമായോ യാതൊരു ബന്ധവുമില്ല. മത നിരപേക്ഷതയെ തകർക്കുന്ന ബുൾഡോസർ രാഷ്ട്രീമാണ് അവരുടേതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. എംഎൽഎ കെ.ശാന്തകുമാരി, മണ്ഡലം സെക്രട്ടറി പി.എ ഗോകുൽദാസ്, എൻ. കെ നാരായണൻകുട്ടി, പി. ശിവദാസൻ, യു ടി രാമകൃഷ്ണൻ, രാധാകൃഷ്ണൻ, ജോസ് ജോസഫ്, കെ. സി റിയാസുദ്ദീൻ, പ്രവീൺ പൊറ്റശ്ശേരി തുടങ്ങിയവർ സംസാരിച്ചു. പൊതുയോഗത്തിന് മുന്നോടിയായി ബാബു ഒലിപ്രത്തിന്റെ ഏകപാത്ര നാടകാവതരണവും നടന്നു.