സേവ് CPI ക്ക് പറയേണ്ട സമയത്ത് കണക്ക്തീര്‍ത്ത് മറുപടി പറയാമെന്ന് CPI
എഐവൈഎഫ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടി.കെ ഷെരീഫ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ്. അനുസ്മരണം മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രം സഹായിച്ചില്ലെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ വയനാട്

പുനരധിവാസം സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. എഐവൈഎഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഷഫീര്‍ കിഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്‍റ് സെക്രട്ടറി പി.മണികണ്ഠന്‍, നേതാക്കളായ എ.കെ.അബ്ദുള്‍ അസീസ്, കെ.രവികുമാര്‍, ചന്ദ്രശേഖരന്‍, ഭാസ്കരന്‍ മുണ്ടക്കണ്ണി, ഷാഫി, അബുറജ, ബോബി ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു