സൂചിവീഴാനിടമില്ലാതെ ഗ്യാലറി, മതിമറന്ന് ആഘോഷം, മണ്ണാര്‍ക്കാടിന് അഭിമാനമായി ലിന്‍ഷ, സീസണിലെ 3 ാം കിരീടം
പൊടിപാറുന്ന കളിക്കളത്തില്‍ ആരാധകരുടെ ആവേശ കയ്യടികള്‍ക്ക് മറുപടിയായി ചാമ്പ്യന്‍സ് ട്രോഫി വാരിപ്പുണര്‍ന്ന് ലിന്‍ഷാ മണ്ണാര്‍ക്കാട്. മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്‍റില്‍ ചരിത്രം നിലനിര്‍ത്തി ഇത്തവണയും ചാമ്പ്യന്മാരായി. എതിരാളിയായ ഇസ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരിക്ക് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ നല്‍കിയാണ് ലിന്‍ഷാ മിന്നും പ്രകടനം നടത്തിയത്. കൃത്യം 8 മണിക്ക് ആരംഭിച്ച മത്സരം കാണുന്നതിനായി 6 മണിയോടെ തന്നെ കാണികളെത്തി തുടങ്ങിയിരുന്നു. കാണികളാല്‍ നിറഞ്ഞ സ്റ്റേഡിയത്തില്‍ ആദ്യപകുതിയിലെ 25 ആം മിനിറ്റില്‍ ലിന്‍ഷാ താരമായ സൂസോയുടെ ആദ്യ ഷൂട്ട് ലക്ഷ്യം കണ്ടു. 30 ാം മിനിറ്റില്‍ സൂസോ തന്നെ രണ്ടാമത് പന്ത് ഗോള്‍ വലയം ഭേദിച്ചു. തുടര്‍ന്ന് പരിക്കേറ്റ

സൂസോ രണ്ടാം പകുതിയില്‍ ഇറങ്ങിയില്ല. 49 ാം മിനിറ്റില്‍ ലിന്‍ഷാ താരം ഇസ്മായില്‍ ഒരു ഗോള്‍ കൂടിയടിച്ച് ടീമിന്‍റെ വിജയം ഉറപ്പിച്ചു. ഇസ്സ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരിക്ക് ഗോളുകള്‍ ഒന്നും നേടാന്‍ ആയില്ല. തുടര്‍ന്ന് മുല്ലാസ് വെഡിങ് സെന്‍റര്‍ ചാമ്പ്യന്‍സ് ട്രോഫി ലിന്‍ഷാ മെഡിക്കല്‍ മണ്ണാര്‍ക്കാട് ഏറ്റുവാങ്ങി. ഇസ്സ ഗ്രൂപ്പ് റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി. മത്സരത്തിലെ മികച്ച താരമായി ഇസ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരിയുടെ ജിന്‍ഷാദിനേയും മികച്ച ഗോള്‍കീപ്പറായി ലിന്‍ഷയുടെ അജ്മലിനേയും തെരഞ്ഞെടുത്തു. മികച്ച സ്റ്റോപ്പര്‍ ബാക്കായി ഇസ ഗ്രൂപ്പിന്‍റെ വിസ്ഡം, മികച്ച വിദേശ താരമായി ലിന്‍ഷാ ഗ്രൂപ്പിന്‍റെ ഇസ്മായില്‍ എന്നിവരെയുംڔതെരഞ്ഞെടുത്തു. സീസണില്‍ 7 തവണ ഫൈനലിലെത്തിയ ലിന്‍ഷ മണ്ണാര്‍ക്കാടിന്‍റെ മൂന്നാമത് കിരീട നേട്ടമാണ് മണ്ണാര്‍ക്കാട്ടേത്