പുല്ലങ്ങാട് അങ്കണവാടിയിലെ കുട്ടികള്‍ക്ക് ബിര്‍ണാണിം പൊരിച്ച കോയീം നല്‍കി പൊതുപ്രവര്‍ത്തകന്‍ റഷീദ് തച്ചനാട്ടുകര
ആലപ്പുഴ ദേവീകുളങ്ങരയിലെ ശങ്കു എന്ന അങ്കണവാടിക്കുട്ടിയുടെ ബിര്‍ണാണിം പൊരിച്ചകോഴീം വേണമെന്ന ആവശ്യം വൈറലായതോടെ സംസ്ഥാനത്തെ അങ്കണവാടികളില്‍ കുട്ടികള്‍ക്ക് കുശാലാണ്. വ്വക്തികളും സന്നദ്ധ പ്രവര്‍ത്തകരും അങ്കണവാടികളില്‍ ബിരിയാണി

എത്തിച്ചുതുടങ്ങി. തച്ചനാട്ടുകര 8ാം വാര്‍ഡ് പാലോടിലെ പുല്ലങ്ങാട് അങ്കണവാടിയില്‍ പൊതുപ്രവര്‍ത്തകന്‍ റഷീദ് തച്ചനാട്ടുകര ഇന്ന് ബിരിയാണി തയ്യാറാക്കി നല്‍കി. ഗ്യാലക്സി ക്ലബ്ബ് അംഗങ്ങളും റഷീദിനൊപ്പമുണ്ടായിരുന്നു.