ശിവന്‍കുന്നില്‍ 27 പവന്‍ മോഷ്ട്ടിച്ച പ്രതി ബുള്ളറ്റ് സാലുവിനെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടി പോലീസ്
മണ്ണാർക്കാട് ശിവൻകുന്ന് റിട്ടയേഡ് അധ്യാപക ദമ്പതികളുടെ വീട്ടിലെ ആഭരണ കവർച്ച, കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ. കോഴിക്കോട് മയ്യനാട് താഴെ മച്ചങ്ങ തോട്ടത്തിൽ വീട്ടിൽ ബുള്ളറ്റ് സാലു എന്ന സാലു ഏലിയാസിനെയാണ് (39) തമിഴ്നാട് ഉദുമൽപേട്ടയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ശിവൻകുന്ന് ശ്രീലയത്തിൽ ശ്രീധരൻ - ശ്രീദേവി ദമ്പതികളുടെ വീട്ടിൽ നിന്ന് 27.2 പവൻ സ്വർണവും 12500 രൂപയും മോഷണം പോയ വിവരം ശനിയാഴ്ചയാണ് പുറത്തറിഞ്ഞത്. ഇവർ

ബാംഗ്ലൂരിലെ മകന്റെ വീട്ടിൽ പോയ സമയത്താണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ച 12 പവനും, മുകളിലത്തെ നിലയിൽ മകന്റെ ഭാര്യയുടെ ബാക്കി സ്വർണവുമാണ് കവർന്നത്. മണ്ണാർക്കാട് ഡിവൈഎസ്പി എം. സന്തോഷ് കുമാർ, സിഐ എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നൂറോളം മോഷണ കേസിൽ പ്രതിയാണെന്നാണ് വിവരം. മോഷ്ട്ടിച്ച സ്വർണ്ണം മലപ്പുറത്ത് വിൽപ്പന നടത്തിയതായി പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. പ്രതിയെ തെളിവെടുപ്പിനായി മലപ്പുറത്തേക്ക് കൊണ്ടുപോയി