മണ്ണാർക്കാട് അലനല്ലൂർ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം, ആവശ്യവുമായി ബിജെപി കുമരംപുത്തൂർ പയ്യനെടം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു

കുമരംപുത്തൂർ എയുപി സ്കൂളിന് മുന്നിലാണ് പ്രതിഷേധ സമരം നടന്നത്. ബിജെപി മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ എംഎൽഎ എൻ. ഷംസുദ്ദീൻ





പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ടി. എ സുധീഷ്, സെക്രട്ടറി ടി. പി സുരേഷ്കുമാർ, സി. ഹരിദാസൻ, എം. വി രവീന്ദ്രൻ, അജിത് കുമാർ എന്നിവർ പങ്കെടുത്തു.

Related