മണ്ണാര്‍ക്കാട് ഇര്‍ഷാദ് ഹൈസ്കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു
മണ്ണാർക്കാട് ചങ്ങലീരി ഇർശാദ് ഹൈസ്കൂളിൽ പി ടി എ യോഗവും വിജയോത്സവവും സംഘടിപ്പിച്ചു. മോട്ടിവേഷൻ സ്പീക്കർ എ പി അബ്ദുൽ നാസർ പാലക്കാട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സമീർ അലി അധ്യക്ഷനായി. എസ് എസ് എൽ സി വിജയികളെയും എൽ എസ് എസ്, യു എസ് എസ് വിജയികളെയും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ

പൂർവ വിദ്യാർത്ഥി ഫാത്തിമ നിദയെയും ആദരിച്ചു. പുതിയ പി ടി എ പ്രസിഡന്റായി സമീർ അലി, എം പി ടി എ പ്രസിഡന്റായി ഫർസാനയെയും തിരഞ്ഞെടുത്തു. പ്രിൻസിപ്പൽ മുഹമ്മദ് റിയാസ്, മാനേജർ സുബൈർ പടുവിൽ, ഐ ഇ സി ടി വൈസ് ചെയർമാന്മാരായ അഹ്‌മദ് സഈദ്, അബു ബിൻ മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഷുക്കൂർ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.