സോഷ്യൽ മീഡിയ തെറ്റല്ല, എന്ത് പിന്തുടരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്, അറിവിന്റെ വിപ്ലവ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് മണ്ണാർക്കാട് സർക്കിൾ ഇൻസ്പെക്ടർ എം. ബി രാജേഷ്

ചിറക്കൽപ്പടി കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് പരീക്ഷാ വിജയികൾക്കായി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിയ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ചിറക്കൽപ്പടി കമ്മ്യൂണിറ്റി ഡവലപ്പ്മെൻ്റ് അസോസിയേഷൻ പ്രസിഡന്റ് അബൂബക്കർ ബാവി അദ്ധ്യക്ഷനായി. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി





അധ്യക്ഷൻ മുഹമ്മദ് ചെറൂട്ടി ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് ഉപഹാര വിതരണം നടന്നു. അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റി ചെയർമാൻ കെ വി എ റഹ്മാൻ മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം സി. ടി അലി, പി. കെ അബദുൽ ലത്തീഫ്, ബാബു മങ്ങാടൻ, അഷറഫലി, സി. ടി അഷറഫ്, ഫിറോസ്, നിയാസ്, മുജീബ് എന്നിവർ സംബന്ധിച്ചു.

Related