പാലക്കാട് MSF ല്‍ വിഭാഗീയത, ജില്ലാ കമ്മിറ്റിയുടെ പേരില്‍ 2 പോസ്റ്ററുകള്‍. കമ്മിറ്റി പ്രഖ്യാപനം ഏകപക്ഷീയമെന്ന് ആരോപണം
പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളായി രണ്ട് പോസ്റ്ററുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഔദ്യോഗിക കമ്മിറ്റിയുടെ പോസ്റ്ററുകള്‍ക്കൊപ്പം മറ്റൊരു പോസ്റ്ററും പുറത്തു വന്നിട്ടുണ്ട്. ഇന്നലെ ചെര്‍പ്പുളശ്ശേരിയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ ചട്ടങ്ങള്‍ക്കെതിരായാണ് നടന്നതെന്നാണ് ആരോപണം. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ കൗണ്‍സില്‍ പൂര്‍ത്തിയായിട്ടില്ല. കോങ്ങാട് മണ്ഡലം കൗണ്‍സില്‍ ജൂണ്‍ 27 നാണ് നടന്നത്.

ജില്ലാ കൗണ്‍സില്‍ നടക്കുന്നത് 7 ദിവസം മുന്‍പെങ്കിലും കൗണ്‍സിലര്‍മാരെ കത്ത് മുഖേന അറിയിക്കേണ്ടതാണ്. എന്നാല്‍ ഇതുണ്ടായില്ലെന്നാണ് ആരോപണം. ഒരു വിഭാഗം കൗണ്‍സില്‍ നടക്കുന്നതിനെ എതിര്‍ത്തെങ്കിലും സംസ്ഥാന പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ കൗണ്‍സില്‍ നടക്കുകയായിരുന്നു. തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍ ഏകപക്ഷീയമായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുകയും സംഘര്‍ഷ സാഹചര്യമുണ്ടായതായും ഒരു പ്രവർത്തകന് പരുക്കേറ്റതായും വിവരമുണ്ട്.