കുലിക്കിലിയാട് പ്ലാക്കൂടത്തെ ഹനീഫക്ക്‌ വീട് നിർമ്മിച്ചു നൽകി കുമരംപുത്തൂർ ലയൺസ് ക്ലബ്ബ്

ലയൺസ് ക്ലബ്ബ് സെക്കൻഡ് വൈസ് ഡിസ്റ്റിക് ഗവർണർ കെ. എം അഷ്റഫ് വീടിന്റെ താക്കോൽദാന കർമ്മം നിർവഹിച്ചു. പ്ലാക്കൂടം സ്കൂളിന് സമീപത്തെ പ്രകൃതി രമണീയമായ സ്ഥലത്താണ് സൗകര്യപ്രദമായ രീതിയിൽ കിടപ്പുമുറികളും, ഹാളും, അടുക്കളയും ഉൾപ്പെടെയുള്ള വീട് നിർമ്മിച്ചത്. ലയൺസ് ക്ലബ് അംഗം കെവിആർ. റസാക്കാണ് പദ്ധതിക്ക് പ്രധാന നേതൃത്വം നൽകിയത്.





ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് മുജീബ് മല്ലിയിൽ അധ്യക്ഷത വഹിച്ചു. സോണൽ ചെയർമാൻ ബാബു മൈക്രോ, കരിമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം മോഹനൻ, വിവിധ മേഖല പ്രസിഡന്റുമാരായ മനോജ്, ഗോപാലകൃഷ്ണൻ, ഹരിദാസ്, സുധീഷ്, ഡിസ്ട്രിക്ട് ചെയർപേഴ്സൺമാരായ പി. പി. കെ അബ്ദുറഹ്മാൻ, അസീസ് കുമരംപുത്തൂർ ലയൺസ് ക്ലബ് സെക്രട്ടറി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related