
മണ്ണാർക്കാട് കണ്ടമംഗലത്തും മൈലാംപാടത്തും വെട്ടേറ്റ് രണ്ട് പേർക്ക് പരുക്ക്
കണ്ടമംഗലം പുറ്റാനിക്കാട് മലയിൽ മുഹമ്മദാലി (65) യെ മകൻ ഷെരീഫിന്റെ ഭാര്യ ഷബ്‌നയാണ് വെട്ടി പരിക്കേൽപ്പിച്ചത്. സ്വത്ത് തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഷെരീഫ് വിദേശത്താണ്. അതേസമയം, മൈലാംപാടം പട്ടം തൊടിക്കുന്ന് പോത്തൻ ഫയാസിന്റെ ഭാര്യ ഫാത്തിമ നസ്റിനെ
ഭർതൃ സഹോദരൻ പോത്തൻ ഷിഹാബ് വെട്ടി പരിക്കേൽപ്പിച്ചു. നസ്റിന് തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ച നസ്റിനെ പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയിൽ എട്ട് വെട്ടേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.