ദേശീയപാതയില്‍ കല്ലടിക്കോട് ടിബി ജംഗ്ഷനില്‍ എയുപി സ്‌കൂളിന് സമീപം മരംകടപുഴകി വീണ് മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

രാവിലെ 10 : 30 ഓടെയാണ് ദേശീയപാതയോരത്തെ വാക മരം കടപുഴകി റോഡിന് കുറുകെ വീണത്. ഇതോടെ ഗതാഗതം നിലച്ചു. കോങ്ങാട് ഫയര്‍ഫോഴ്‌സും കല്ലടിക്കോട് പോലീസും നാട്ടുകാരും ചേര്‍ന്ന് 11 : 15 ഓടെ മരംമുറിച്ച് ഗതാഗതം പുനസ്ഥാപിച്ചു.





മരം വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇതുവഴി പോയിരുന്ന സ്വകാര്യ ബസ്സ്, ഡ്രൈവര്‍ ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു. സ്‌കൂള്‍ ആരംഭിച്ചതിന് ശേഷമാണ് മരം വീണത് എന്നതും തുണയായി. കല്ലടിക്കോട് ദീപ സെന്ററിലെ ടാക്‌സി സ്റ്റാന്റിലും ഇത്തരത്തില്‍ അപകടരമായ രീതിയില്‍ മരം നില്‍ക്കുന്നുണ്ട്.

Related