കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കലാ - കായിക പ്രതിഭകളെയും അനുമോദിച്ചു, വിജയോത്സവം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന വിജയോത്സവം പരിപാടിയിൽ മണ്ണാർക്കാട് സിഐ എം. ബി രാജേഷ് മുഖ്യാഥിതിയായി. റീൽസ് കറങ്ങുന്നതും നോക്കിയിരുന്നാൽ ജീവിതവും അതുപോലെ കറങ്ങും, കേരള പോലീസിലേക്ക് ഒരു വർഷം 14 ലക്ഷത്തോളം പരാതികളാണ് ലഭിക്കുന്നത്, അതിൽ 60 ശതമാനവും ലഹരി കാരണമാണ്. ലഹരിയുടെ പേരിൽ പരാതി വരാത്ത ഒരു ദിവസം ദിവസം പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ് എസ് എൽ സി,





പ്ലസ്ടു, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പരീക്ഷകളിൽ വിജയം നേടിയവരേയും കലാ - കായിക പ്രതിഭകളെയും ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിക്ക് ചേപ്പോടൻ അധ്യക്ഷനായി. മിനിമോൾ ജോൺ, പ്രദീപ്, ഷിബി കുര്യൻ, രവി അടിയത്ത്, രാജൻ പി, സി. ടി അലി, ശശികുമാർ എം. എസ് തുടങ്ങിയവർ പങ്കെടുത്തു.

Related