കറിവെക്കുന്ന നസ്രിയയെ പിറകില്‍ നിന്ന് വെട്ടി, അടുക്കളയില്‍ തളംകെട്ടി രക്തം : മൈലാംപാടത്ത് അനിയന്‍റെ ഭാര്യയെ വെട്ടിയ ജ്യേഷ്ഠനെ തെളിവെടുപ്പിനെത്തിച്ചു

മൈലാംപാടം പട്ടംതൊടിക്കുന്നിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റ സംഭവം, പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. പോത്തൻ വീട്ടിൽ ശിഹാബുദ്ദീനെയാണ് മണ്ണാർക്കാട് സിഐ എം. ബി. രാജേഷ്, എസ്ഐ എ.കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അക്രമം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചത്. വിരലടയാള വിദഗ്ധരും പരിശോധനയ്ക്ക് എത്തി. ഇളയസഹോദരൻ ഫയാസിന്റെ ഭാര്യ നസ്രിയയെയാണ് ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ശിഹാബുദ്ദീൻ മാരകമായി വെട്ടി





പരിക്കേൽപ്പിച്ചത്. വീടിന്റെ പുറകുവശത്ത് അടുക്കളയിലേക്കുള്ള വാതിൽ കുറ്റിയിട്ടശേഷം മുൻവശത്ത് കൂടി അകത്തു കയറിയ ഇയാൾ പാചകം ചെയ്തുകൊണ്ടിരുന്ന നസ്രിയയെ വെട്ടുകയായിരുന്നു. വെട്ടേറ്റ നസ്രിയ അടുപ്പിന് സമീപത്തെ നിലത്താണ് വീണത്. തലയിൽ തുടർച്ചയായി 7 പ്രാവശ്യമാണ് വെട്ടിയത്. തുടർന്ന് ശിഹാബുദ്ദീൻ പോലീസിൽ കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ നസ്രിയ ഇപ്പോൾ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി അറിയുന്നു.

Related