മണ്ഡലത്തിലെ മുഴുവന്‍ A+ വിജയികള്‍ക്കും MLA യുടെ ആദരവ് നാളെ, നടി സുരഭിലക്ഷ്മി മുഖ്യാതിഥി, 4ാം FLAME എജുകോണ്‍ക്ലേവ് MP ഉദ്ഘാടനം ചെയ്യും
മണ്ണാർക്കാടിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് എം എൽ എ എൻ. ഷംസുദ്ദീൻ നടപ്പിലാക്കി വരുന്ന ഫ്ലെയിം എജ്യൂ കോൺക്ലേവ് നാലാമത് എഡിഷൻ ജൂൺ 19 വ്യാഴാഴ്ച നടക്കും, എം പി വി. കെ ശ്രീകണ്ഠൻ ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ സിനിമാതാരം സുരഭി ലക്ഷ്മി വിശിഷ്ടാതിഥിയാകും. അക്കാദമിക മികവിനായി സംഘടിപ്പിച്ചു വരുന്ന ഫ്യൂച്ചറിസ്റ്റിക് ലിങ്ക് ഫോർ അഡ്വാൻസ്മെന്റ് ഓഫ് മണ്ണാർക്കാട് എജ്യുക്കേഷൻ, ഫ്ലെയിം വിദ്യാഭ്യാസ കർമ പദ്ധതിയുടെ ഭാഗമായുള്ള എജ്യു കോൺക്ലേവ് 2025, 19 ന് 9.30 ന് മണ്ണാർക്കാട് കോടതിപ്പടിയിലെ എം.പി ഓഡിറ്റോറിയത്തിൽ നടക്കും. എം എൽ എ എൻ. ഷംസുദ്ദീൻ അധ്യക്ഷനാകും. വിദ്യാഭ്യാസ രംഗത്തെ നൂതനമായ ആശയങ്ങൾ ചർച്ച ചെയ്യുന്ന പരിപാടിയിൽ ജില്ലാ കലക്ടർ ജി.

പ്രിയങ്ക, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷ്മി എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും. മണ്ഡലത്തിലെ എസ്.എസ്. എൽ.സി, പ്ലസ് ടു സമ്പൂർണ എ പ്ലസ്, എൻ എം എം എസ് വിജയികളായ എണ്ണൂറോളം വിദ്യാർത്ഥികൾക്ക് ഫ്ലെയിം എക്സലൻസ് അവാർഡ് വിതരണവും നൂറ് ശതമാനം വിജയം കൈവരിച്ച 22 വിദ്യാലയങ്ങൾക്കുള്ള പുരസ്കാര സമർപ്പണവും മണ്ഡലത്തിലെ പത്രമാധ്യമ പ്രവർത്തകർക്കുള്ള സ്നേഹാദരവും ഡോക്യുമെൻ്ററി പ്രദർശനവും കോൺക്ലേവിൽ നടക്കും. മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി. പ്രീത, മരുതി മുരുകൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി. എം. സലീന ബീവി, എ.ഇ.ഒ സി. അബൂബക്കർ, ടി.എ.സിദ്ദീഖ്, കെ.പി.എസ് പയ്യനെടം, ഡോ. ടി. സൈനുൽ ആബിദ്, കെ.ജി.ബാബു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.