കാട്ടാനകളിറങ്ങി കാർഷിക വിളകൾ നശിപ്പിച്ച കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പുകച്ചോല പ്രദേശം എംഎൽഎ കെ.ശാന്തകുമാരി സന്ദർശിച്ചു

രാധാകൃഷ്ണൻ, മാത്യൂസ് എന്നിവരുടെ കൃഷിയിടത്തിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. ഫെൻസിങ് സംവിധാനങ്ങൾ തകർത്താണ് ആന എത്തിയത്. ആർ ആർ ടി സംഘം സ്ഥലം സന്ദർശിച്ചിരുന്നു. കാടിറങ്ങി മൂന്ന് കിലോമീറ്ററോളം താണ്ടി ആന ജനവാസ മേഖലയിലേക്കെത്തിയത് പ്രദേശത്ത് ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഡി എഫ്

ഒയുമായി സംസാരിച്ചിട്ടുണ്ടെന്നും യോഗം ചേർന്ന് അടിയന്തര നടപടി സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ് പഞ്ചായത്തംഗം മിനിമോൾ ജോൺ എന്നിവരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എം എൽ എക്കൊപ്പമുണ്ടായിരുന്നു.

Related