മനസ്സ് നിറഞ്ഞ് ചിരിക്കുന്ന വ്വക്തി, മൊഞ്ചനാണ്, മണ്ണാര്‍ക്കാട് MLA ഷംസുദ്ദീനെ പുകഴ്ത്തി നടി സുരഭിലക്ഷ്മി, MLA ഉന്നത വിജയികളെ അനുമോദിച്ചു
മനസ് നിറഞ്ഞ് ചിരിക്കുന്ന മുഖത്തോടെയല്ലാതെ എം എൽ യെ കാണാൻ സാധിച്ചില്ല, ഏതൊരു ജനനായകനും അദ്ദേഹത്തിന്റെ ഭാവി തലമുറയ്ക്ക് വേണ്ടിയാണ് ഇൻവെസ്റ്റ് ചെയ്യേണ്ടതെന്ന് കൃത്യമായി കാണിച്ചു കൊടുക്കുന്നയാളാണ് എംഎൽഎ എൻ. ഷംസുദ്ദീൻ എന്ന് നടി സുരഭി ലക്ഷ്മി. മണ്ണാർക്കാടിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് എം എൽ എ എൻ. ഷംസുദ്ദീൻ നടപ്പിലാക്കി വരുന്ന ഫ്ലെയിം എജ്യൂ കോൺക്ലേവ് നാലാമത് എഡിഷൻ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി. മണ്ണാർക്കാട് എംപി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എംപി വി. കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ ഇന്ന് പാലക്കാടിന് നേതൃത്വം നൽകുന്നത് മണ്ണാർക്കാടാണ്, സമൂഹത്തിൽ

സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണമുണ്ടായാൽ അത് വലിയ തോതിലുള്ള മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് എംഎൽഎ എൻ. ഷംസുദ്ദീൻ പറഞ്ഞു. മണ്ഡലത്തിലെ എസ്.എസ്. എൽ.സി, പ്ലസ് ടു സമ്പൂർണ എ പ്ലസ്, എൻ എം എം എസ് വിജയികളായ എണ്ണൂറോളം വിദ്യാർത്ഥികൾക്ക് ഫ്ലെയിം എക്സലൻസ് അവാർഡ് വിതരണവും നൂറ് ശതമാനം വിജയം കൈവരിച്ച 22 വിദ്യാലയങ്ങൾക്കുള്ള പുരസ്കാര സമർപ്പണവും നടന്നു. ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേംരാജ്, മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ, ഹമീദ് കൊമ്പത്ത്, ഡോ. ടി. സൈനുൽ ആബിദ്, കെ.ജി. ബാബു, ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.