കേരള കാർഷിക സർവകലാശാലയിൽ നിന്ന് ബി എസ് സി ക്ലൈമറ്റ് ചേഞ്ച് & എൻവയോൺമെന്റൽ സയൻസിൽ ഒന്നാംറാങ്കിന്റെ തിളക്കവുമായി മണ്ണാർക്കാട് ആണ്ടിപ്പാടം സ്വദേശിനി പൂജ
തൃശ്ശൂർ കേരള കാർഷിക സർവകലാശാലയിലെ ബിരുദ ദാന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റേയും കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെയും കയ്യിൽ നിന്ന് ഒന്നാം റാങ്കിന്റെ ഉപഹാരം ഏറ്റുവാങ്ങിയപ്പോൾ ആണ്ടിപ്പാടം സ്വദേശിനി സി. കെ പൂജയുടെ മനസ്സിൽ ഇരട്ടി പൊൻതിളക്കമായിരുന്നു. ആണ്ടിപ്പാടം ചീനിക്കൽ വീട്ടിൽ കുഞ്ഞികൃഷ്ണൻ, തങ്കം ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയവളാണ്

പൂജ. കുട്ടിക്കാലം മുതലേ കാലാവസ്ഥ മാറ്റങ്ങളോടും വിഷയങ്ങളോടും താല്പര്യമുണ്ടായിരുന്നെങ്കിലും കാർഷിക സർവകലാശാലയിലെത്തിയതോടെ വിഷയത്തിൽ കൂടുതൽ ആവേശം തോന്നി തുടങ്ങി. അതായിരിക്കാം സ്വർണ മെഡൽ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് പൂജ പറയുന്നു. ഗവർണറും മന്ത്രിയുമെല്ലാം പങ്കെടുത്ത വേദിയിൽ കയറി അവരിൽ നിന്ന് ഉപഹാരം സ്വീകരിക്കാൻ മകൾക്ക് സാധിച്ചതിന്റെ സന്തോഷത്തിലാണ് പൂജയുടെ അമ്മയും. ഷാരുൺ ആണ് സഹോദരൻ.