മണ്ണാർക്കാട് നടന്നുവന്ന കാൽപന്തുകളിയുടെ ആരവത്തിന് സമാപനം, ടൂർണ്ണമെന്റിനെത്തിയ കാണികളിൽ നിന്ന് 20 ദിവസങ്ങളിലായി സമാഹരിച്ചത് 4 ലക്ഷത്തോളം രൂപ, അവശത അനുഭവിക്കുന്ന രോഗികൾക്ക് തുക കൈമാറി

മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച 13-ാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപിച്ചപ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഫിഫ മഞ്ചേരിയെ പരാജയപ്പെടുത്തി റോയൽ ട്രാവൽസ് കോഴിക്കോട് ജേതാക്കളായി. ജനുവരി 10 നാണ് നെല്ലിപ്പുഴ മുബാസ് ഗ്രൗണ്ടിൽ മുല്ലാസ് വെഡിംഗ് സെൻ്റർ വിന്നേഴ്സ് ട്രോഫിക്കായുള്ള ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമിട്ടത്. വിന്നേഴ്സ് ട്രോഫിയും റണ്ണേഴ്സ് ട്രോഫിയും മുല്ലാസ് എംഡി ഷാജി മുല്ലപ്പളി വിതരണം ചെയ്തു. 20 ദിവസങ്ങളിലായി നടന്ന ടൂർണ്ണമെൻ്റിൽ കളി കാണാനെത്തിയവരിൽ നിന്നും നാല് ലക്ഷത്തോളം രൂപയുടെ ചികിത്സാ സഹായം അവശരായ രോഗികൾക്ക് സമാഹരിച്ച് നൽകി. ടൂർണമെന്റിൽ മികച്ച പ്രകടനം





കാഴ്ചവച്ചവരെയും ഫൈനൽ മത്സരം സ്പോൺസർ ചെയ്ത UGS ഗ്രൂപ്പ് അടക്കമുള്ളവരെയും ആദരിച്ചു. കെടിഡിസി ചെയർമാൻ പി. കെ ശശി, നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ബഷീർ, കാരാകുർശ്ശി പഞ്ചായത്ത് പ്രസിഡൻ്റ് റിയാസ് നാലകത്ത്, എസ് എഫ് എ നേതാക്കളായ ഫാറൂഖ് പച്ചീരി, സലാഹുദീൻ മമ്പാട്, ഫിറോസ് എടത്തനാട്ടുകര, നസീർ എടത്തനാട്ടുകര, ടി.കെ അബുബക്കർ ബാവി, അഷറഫ് അലി, ചെറൂട്ടി മുഹമ്മദ്, ഫിറോസ് ബാബു, സലിം മറ്റത്തൂർ, ഇബ്രാഹിം ഡിലൈറ്റ്, അക്ബർ കെ. പി, ഫിഫ മുഹമ്മദ് അലി, സഫീർ തച്ചമ്പാറ തുടങ്ങിയവർ സംബന്ധിച്ചു.

Related