ജില്ലാ പഞ്ചായത്ത് അലനല്ലൂർ ഡിവിഷനിൽ സമഗ്ര വികസന പദ്ധതിയുമായി ജില്ലാ പഞ്ചായത്തംഗം റഷീദ് ആലായൻ

ആദ്യ പരിഗണന ആരോഗ്യ കേരളത്തിന്‌ കരുത്ത് നൽകുന്ന ആശാപ്രവർത്തകർക്ക്, പെരിന്തൽമണ്ണയിലെ ആശുപത്രികളുമായി സഹകരിച്ച് കുടുംബത്തിനുൾപ്പെടെ ചികിത്സക്ക്‌ ഇളവുകൾ ലഭ്യമാക്കും, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങി ഇടപെടാൻ സാധിക്കുന്ന എല്ലാ മേഖലയിലും വികസനം സാധ്യമാക്കാൻ ജില്ലാ പഞ്ചായത്ത് അലനല്ലൂർ ഡിവിഷനിൽ സമഗ്ര വികസന പദ്ധതിയുമായി ജില്ലാ പഞ്ചായത്തംഗം റഷീദ് ആലായൻ. ജില്ലാ പഞ്ചായത്ത് അലനല്ലൂർ ഡിവിഷനിൽ സമഗ്ര വികസന പദ്ധതി സംബന്ധിച്ച് വികസന ചർച്ച വേദി ചേർന്നു. ആരോഗ്യം, വിദ്യാഭ്യാസം, മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങൾ തടയൽ, പാലിയേറ്റീവ് യൂണിറ്റുകളെ ശക്തിപ്പെടുത്തൽ, സ്കൂളുകളിൽ ക്ലീൻ കാമ്പസ്





തുടങ്ങി എല്ലാ മേഖലയിലും വികസനം നടപ്പിലാക്കുവാൻ ലക്ഷ്യമിട്ടുക്കൊണ്ടാണ് സമഗ്ര പദ്ധതി നടപ്പിലാക്കുന്നത്. അലനല്ലൂരിൽ നടന്ന സമഗ്ര വികസന ചർച്ച എംഎൽഎ എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പരിധിയിൽ വരുന്ന ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആശാ പ്രവർത്തകർ, CDS അംഗങ്ങൾ, ഹൈസ്കൂൾ PTA പ്രതിനിധികൾ, പാലിയേറ്റീവ് ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുമായാണ് സമഗ്ര വികസന ചർച്ച വേദി നടന്നത്. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. ജില്ലാ പഞ്ചായത്തംഗം റഷീദ് ആലായൻ അധ്യക്ഷനായി. വിവിധ പഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ, പൊതുപ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related