പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫയില്‍ സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ ക്യാന്‍സര്‍ രോഗ വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് സൗജന്യ ക്യാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 4 മുതല്‍ 17 വരെയാണ് ക്യാമ്പ്. നിങ്ങളെ ഭയപ്പെടുത്തുന്നതും ഭാവിയില്‍ വരാന്‍ സാധ്യതയുള്ളതുമായ എല്ലാതരം ക്യാന്‍സറുകളും, മുന്‍കൂട്ടി പരിശോധിച്ച് കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സ നല്‍കാനും, ജീവിതത്തിലേക്ക് തിരികെവരാനും സാധിക്കും. സത്രീകളില്‍ കാണുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാന്‍സര്‍ കൂടാതെ ശ്വാസകോശ ക്യാന്‍സര്‍, വയറിലെ ക്യാന്‍സര്‍ തുടങ്ങിയവക്കെല്ലാം ലേഡി ഡോക്ടര്‍മാരടക്കമുള്ള വിദഗ്ദ്ധരുടെ പരിശോധന സൗജന്യമായിരിക്കും. മാമ്മോഗ്രാം, ലാബ്, റേഡിയോളജി പരിശോധനക്ക് പ്രത്യേക ഇളവുകള്‍ ലഭിക്കും. നിലവില്‍ ക്യാന്‍സര്‍ രോഗം

സ്ഥിരീകരിച്ചവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. തുടര്‍ ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് സഹൃദയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രത്യേക ഇളവുകളും ലഭ്യമാക്കും. ക്യാമ്പിന് ഓങ്കോളജിസ്റ്റ് ഡോ. ഫവാസ് അലി നേതൃത്വം നല്‍കും. കൂടാതെ ഗൈനക്ക് ഓങ്കോ സര്‍ജ്ജന്‍ ഡോ. ടോണി അഗസ്റ്റിന്‍, ഓങ്കോ സര്‍ജ്ജന്‍ ഡോ. അരുണ്‍ കെ. ബാലന്‍, ലേഡി ജനറല്‍ സര്‍ജ്ജന്‍ ഡോ. സമീന ചാലോലി, ഗൈനക്കോളജിസ്റ്റുമാരായ ഡോ. നയന്‍താര, ഡോ. വത്സ ബി. ജോര്‍ജ്ജ്, ഡോ. ബുഷ്റ, ഡോ. ആമിന നൗഷാദ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ പാനല്‍ രോഗികളെ പരിശോധിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9446005072, 94463 00919 ബന്ധപ്പെടാം.

Related