MP ഫണ്ടിൽ നിന്ന് 10 ലക്ഷം, ചുള്ളിമുണ്ട കുന്ദംപാടം SC നഗർ റോഡ് യഥാർഥ്യമായി, വികസന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന് MP വി. കെ ശ്രീകണ്ഠൻ

വികസനകാര്യങ്ങളിൽ രാഷ്ട്രീയം കലർത്താതെയാകണം ഭരണസമിതിയുടെ പ്രവർത്തനം, ജനപ്രതിനിധികൾ സജീവമായാൽ ഫണ്ട്‌ കണ്ടെത്താനാകുമെന്ന് വി.കെ ശ്രീകണ്ഠൻ MP, കാരാകുറിശ്ശി ചുള്ളിമുണ്ട കുന്ദംപാടം SC നഗർ റോഡ് ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. എംപി ഫണ്ടിൽ നിന്ന് 10 ലക്ഷം വിനിയോഗിച്ചുകൊണ്ടാണ് ചുള്ളിമുണ്ട കുന്ദംപാടം SC നഗർ





റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ചുള്ളിമുണ്ട നഗറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കാരാകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് അധ്യക്ഷനായി. ബ്ലോക്ക് മെമ്പർ ജസീറ സി.കെ, ഹരിപ്രഭ, വൈസ് പ്രസിഡന്റ് ഹഫ്‌സത്ത്, ഐശ്വര്യ, കാസിം കോലാനി, കല്ലടി ഉണ്ണിക്കമ്മു, സേതു തുടങ്ങിയവർ സംബന്ധിച്ചു.

Related