ശാന്തകുമാരിയല്ല ഉദ്ഘാടനകുമാരി, കോങ്ങാട് മണ്ഡലത്തിൽ വികസന മുരടിപ്പെന്ന് ബിജെപി, MLA ഓഫീസിലേക്ക് മാർച്ച് നടത്തി
മുദ്രാവാക്യം വിളികളുമായി ബിജെപി പ്രവർത്തകർ, കോങ്ങാട് നിയോജക മണ്ഡലത്തിൽ വികസന മുരടിപ്പാണെന്ന് കാണിച്ച് MLA ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കോങ്ങാട് KPRP സ്കൂളിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് MLA ഓഫീസിന് മുന്നിൽ ബിജെപി ഈസ്റ്റ് ജില്ലാ
അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘടനം ചെയ്തു. ബിജെപി കരിമ്പ മണ്ഡലം പ്രസിഡന്റ് നിധിൻ അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം സുകുമാരൻ, ജില്ല സെക്രട്ടറി രാജീവ്, രവി അടിയത്ത്, ശ്രീകുമാരൻ, മണ്ഡലം ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.







