അമ്പംകുന്ന് ബീരാൻ ഔലിയ മഖാമിൽ 23-ാമത് ബദർ അനുസ്മരണവും സമൂഹ നോമ്പ് തുറയും മാർച്ച് 7 ശനിയാഴ്ച നടക്കും
ബീരാൻ ഔലിയ മഖാം ഖാദിം ഫക്രുദീന്റെ നേതൃത്വത്തിലാണ് ബദർ അനുസ്മരണവും സമൂഹ നോമ്പ് തുറയും നടക്കുന്നത്. പാണക്കാട് സാബിക്ക് അലി ഷിഹാബ് തങ്ങൾ ദുആ ക്ക്
നേതൃത്വം നൽകും. മജ്ലിസുന്നൂർ, സൂഫി ഗാനസദസ്സ്, ബദർ കഥാപ്രസംഗം എന്നിവയും നടക്കും. സഹദ് ഫൈസി, യൂസഫ് അൻസാർ ഫൈസി, സൈതലവി കോട്ടോപ്പാടം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







