SFI യുടെ ബീഫ് ഫെസ്റ്റിനെ എതിര്‍ത്തത് MSF ആണ്, ABVP യുടെ പണി MSF ചെയ്തു, SFI ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി PS സഞ്ജീവ് ഉദ്ഘാടനം ചെയ്തു
കേരള സ്റ്റോറി വിഷയത്തിൽ ബീഫ് വിതരണ പരിപാടി നടത്തിയപ്പോൾ എതിർക്കാനെത്തിയത് MSF, അവരുടെ നിലപാട് പോലുമല്ലത്, ABVP യുടെ റോളാണ് MSF വഹിച്ചതെന്ന് SFI സംസ്ഥാന സെക്രട്ടറി പി. എസ് സഞ്ജീവ്, 49-ാമത് SFI ജില്ലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പുഴയിൽ നടന്ന 49-ാമത് SFI ജില്ലാ സമ്മേളനത്തിന് സംഘടന ജില്ലാ പ്രസിഡന്റ് വി. വി അഭിഷേക് പതാക ഉയർത്തി. സംഘടന പ്രവർത്തകർ രക്തസാക്ഷികൾക്ക് പുഷ്പാർച്ചന നടത്തി. ലോകത്തിന്റെ ബദലായ സോഷ്യലിസം കൊടിയിൽ വച്ചിട്ടുള്ളവരാണ് നമ്മൾ, പട്ടിണി കിടക്കാത്ത മനുഷ്യർ ജീവിക്കുന്ന ഇടമാണ് കേരളമെന്ന്
പ്രഖ്യാപിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്, ബദലിനോടൊപ്പം ജനങ്ങൾ നിന്നതുകൊണ്ടാണ് കേരളത്തിൽ രണ്ടുതവണ ഇടത് സർക്കാർ വന്നത്, മൂന്നാമതും വരുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച് പി.എസ് സഞ്ജീവ് പറഞ്ഞു. വി.വി അഭിഷേക് അധ്യക്ഷനായി. ഷാദുലി രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. വി.എസ് അച്യുതനന്ദൻ ഉൾപ്പെടെയുള്ളവർക്ക് അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് സമ്മേളനത്തിന് തുടക്കമിട്ടത്. സിപിഐഎം മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ നാരായണൻകുട്ടി, യു.ടി രാമകൃഷ്ണൻ, നിസാർ മുഹമ്മദ്, പി.എം ആർഷോ, അനൂജ വി. എസ്, കാർത്തിക്, പാർട്ടി നേതാക്കൾ, പ്രവർത്തകർ, സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് നാളെ സമാപനമാകും.







