മണ്ണാര്‍ക്കാട് LDF സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. അവസാന 5 പേരില്‍ ഇവര്
മണ്ണാര്‍ക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു. മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിച്ച പേരുകളില്‍ 5 പേരുകള്‍ ജില്ലാ കൗണ്‍സിലിന്‍റെ അംഗീകാരത്തോടെ സംസ്ഥാന കമ്മിറ്റിയിലേക്ക് അയച്ചു. ഇതില്‍ പൊതു സ്വതന്ത്രനും ഉള്‍പ്പെടും. ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ്, സംസ്ഥാന കൗണ്‍സില്‍ അംഗം മണികണ്ഠന്‍ പൊറ്റശ്ശേരി, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കബീര്‍, ജില്ലാപഞ്ചായത്തംഗം ലതീഫ് എന്നിവരും പൊതുസ്വതന്ത്രനെന്ന നിലയില്‍ അലനല്ലൂര്‍ ബാങ്ക് മുന്‍ പ്രസിഡന്‍റ് മന്‍സില്‍ ബക്കറുമാണുള്ളത്. മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ഏക ലക്ഷ്യമാണ് ഇത്തവണ എല്‍.ഡി.എഫിനുള്ളത്. ഇതിനായാണ്
പൊതുസ്വതന്ത്രന്‍ എന്ന പരീക്ഷണത്തിനും മുതിരുന്നത്. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം മണ്ണാര്‍ക്കാട് എല്‍ഡിഎഫിന് വിജയിക്കാനായിട്ടില്ല. ഇതിന് മാറ്റം വരണമെങ്കില്‍ എടത്തനാട്ടുകര അലനല്ലൂര്‍ കോട്ടോപ്പാടം എന്നിവിടങ്ങളിലെ മുസ്ലിംലീഗിന്‍റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തണം, ഇതിന് കഴിയുമെന്ന കാഴ്ച്ചപ്പാടിലാണ് പൊതു സ്വതന്ത്രന്‍ എന്ന നിലയില്‍ മന്‍സില്‍ ബക്കറിനെ പരിഗണിക്കുന്നത്. സിപിഎമ്മിനുകൂടി സമ്മതനാണ് എന്നതും ബക്കറിന് അനുകൂല ഘടകമാണ്. സിപിഎമ്മും ഐയും മണ്ഡലത്തില്‍ ഒറ്റക്കെട്ടാണെങ്കിലും ഇരു സംഘടനകളിലേയും വിഭാഗീയത മറികടക്കുക എന്നത് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നില്‍ വെല്ലുവിളിയായുണ്ട്







