പൊറ്റശ്ശേരി മണികണ്ഠനാരാ... അവനാണോ അട്ടപ്പാടിയിലെ CPI യുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്, പിന്നെ അസഭ്യം, CPI യെ വെട്ടിലാക്കി ഫോണ്‍കോൾ
അട്ടപ്പാടിയിൽ വന്ന് മേലാൽ ഇത്തരം കാര്യങ്ങൾ കാണിക്കരുത്, LDF സ്ഥാനാർഥിയുടെ പ്രചരണ വാഹനത്തിൽ മണ്ഡലം ഭാരവാഹികളെ കയറ്റാത്തതിൽ നേതാക്കളെ വിളിച്ച് അസഭ്യം പറഞ്ഞ് CPI അട്ടപ്പാടി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ, CPI യിലെ അഭിപ്രായഭിന്നത തുറന്നുക്കാട്ടുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ നടന്ന LDF സ്ഥാനാർഥിയുടെ റോഡ് ഷോയിൽ തുറന്ന വാഹനത്തിൽ ജില്ലാ പഞ്ചായത്ത് അട്ടപ്പാടി ഡിവിഷൻ മെമ്പർ വി.എം ലത്തീഫിനെ
കയറ്റിയെന്നും മണ്ഡലം നേതാക്കളെ തഴഞ്ഞുവെന്നും പറഞ്ഞാണ് CPI അട്ടപ്പാടി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ ജയചന്ദ്രൻ പ്രകോപിതനായത്. വിഷയം ചൂണ്ടിക്കാണിച്ച് സിപിഐ അട്ടപ്പാടി മണ്ഡലം സെക്രട്ടറി ഡി. രവിയെ ഫോണിൽ വിളിച്ച ജയചന്ദ്രൻ പിന്നീട് സിപിഐ സംസ്ഥാന കൗൺസിൽ അംഗം പൊറ്റശ്ശേരി മണികണ്ഠനെയും വിളിച്ച് അസഭ്യം പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. മേലാൽ അട്ടപ്പാടിയിൽ വന്ന് ഇത്തരം പ്രവർത്തികൾക്ക് മുതിരരുതെന്ന മുന്നറിയിപ്പും മണികണ്ഠൻ പൊറ്റശ്ശേരിക്ക് ജയചന്ദ്രൻ നൽകുന്നുണ്ട്.







