തച്ചമ്പാറ പഞ്ചായത്തിലെ സാമ്പത്തിക തിരിമറിയിൽ ബിജെപി പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു, ഈസ്റ്റ് ജില്ലാ പ്രസിഡന്റ്‌ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു.

ബിജെപി തച്ചമ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്‌ നടന്നത്. തച്ചമ്പാറ സെന്ററിൽ നിന്നും തുടങ്ങിയ മാർച്ച്‌ പഞ്ചായത്തിൽ അവസാനിച്ചു. ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രതീഷ് അധ്യക്ഷനായി.





മണ്ഡലം പ്രസിഡന്റ്‌ നിധിൻ ശങ്കർ, രവി അടിയത്ത്, രാജു കാട്ടുമാറ്റം, ഗോപാലകൃഷ്ണൻ, അനൂപ് തൊട്ടിയിൽ, ജോസഫ് ചാക്കോ, അനിൽ, ന്യുനപക്ഷ മോർച്ച, ഒബിസി മോർച്ച ഭാരവാഹികൾ പങ്കെടുത്തു.

Related