മണ്ണാർക്കാട് മുണ്ടേക്കരാട് ജയിൽ ഭൂമി സ്റ്റേഡിയം നിർമ്മിക്കാനായി അനുവദിച്ചു നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്‌, മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കായികമന്ത്രിക്കും കത്തയച്ചു

കായിക പരിശീലനത്തിനും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും മണ്ണാർക്കാട് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ജയിൽ വകുപ്പിന് കൈമാറിയ മുണ്ടേക്കരാട്ടെ ഭൂമി നഗരസഭക്കോ തദ്ദേശ സ്വയംഭരണ വകുപ്പിനോ കൈമാറി സ്റ്റേഡിയം നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അരുൺ കുമാർ പാലകുറിശ്ശി മുഖ്യമന്ത്രിക്കും ആഭ്യന്തര

മന്ത്രിക്കും കായിക മന്ത്രിക്കും കത്തയച്ചത്. ജലസേചന വകുപ്പിന്റെ കൈവശമുണ്ടായിരുന്ന സർക്കാർ ഭൂമി ജയിൽ വകുപ്പിന് കൈമാറിയ സാഹചര്യത്തിലാണ് നഗരസഭക്ക് സ്റ്റേഡിയം നിർമ്മാണത്തിനുള്ള സാധ്യതകൾ നഷ്ടമായതെന്ന് കത്തിൽ പറയുന്നു. സ്റ്റേഡിയം വന്നാൽ യുവജനങ്ങൾക്ക് പ്രചോദനമാകുകയും കായിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Related