ജനങ്ങൾക്കൊപ്പം നിൽക്കാൻ കാരാകുറിശ്ശി പഞ്ചായത്ത്‌ ഭരണസമിതി, സീറോ പെൻഡിങ് ഓഫീസ് ലക്ഷ്യമിട്ട് പഞ്ചായത്തിൽ പ്രസിഡന്റ് അദാലത്ത് നടന്നു

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം കാണുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്തിന്റെ അധ്യക്ഷതയിലാണ് അദാലത്ത് സംഘടിപ്പിച്ചത്. പഞ്ചായത്ത് ഓഫീസ്, കൃഷി, വെറ്ററിനറി, ആരോഗ്യം, വാട്ടർ അതോറിറ്റി, KSEB, വില്ലേജ് ഓഫീസ്, VEO, തൊഴിലുറപ്പ്, പോലീസ്, ഫോറസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും അദാലത്തിൽ





സ്വീകരിച്ചു പരിഹാരം കണ്ടെത്തി. ഇതിനായി വകുപ്പ് പ്രതിനിധികളും അദാലത്തിൽ ഭാഗമായി. പഞ്ചായത്തിൽ മുൻപ് സമർപ്പിച്ചിട്ടുള്ള അപേക്ഷകളും പരാതികളും, പുതുതായി സമർപ്പിക്കാനുള്ള അപേക്ഷകളും പരിഗണിച്ചു. കെട്ടിക്കിടക്കുന്ന മുഴുവൻ പരാതികളും സമയബന്ധിതമായി തീർപ്പാക്കി സീറോ പെൻഡിങ് ഓഫീസ് കൈവരിക്കുകയാണ് ലക്ഷ്യം. എല്ലാ മാസവും പ്രസിഡന്റ് അദാലത്ത് സംഘടിപ്പിക്കാനാണ് തീരുമാനം.

Related