താഴേക്കോട് റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു, 6 ലക്ഷം രൂപയുടെ നാശനഷ്ടം, ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്

ഞായറാഴ്ച പുലർച്ചെ 1.30 ഓടെയാണ് താഴെക്കോട് പുത്തൂർ അരക്കുപറമ്പ് പുന്നേടത്ത് വീട്ടിൽ ജിൻഷാദിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചത്. മണ്ണാർക്കാട് അഗ്നിശമനസേന സംഘം സ്ഥലത്തെത്തി ഒരുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. റബ്ബർ ഷീറ്റ് ഉണക്കുന്നതിനായി പുകപ്പുരക്കടിയിൽ തടിക്കഷ്ണങ്ങൾ അളവിൽ കൂടുതലിട്ട് കത്തിച്ചതാണ് തീ പടർന്നു പിടിക്കാൻ കാരണമെന്ന് രക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. 6 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.





മണ്ണാർക്കാട് ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ D. സജിത്ത്, വി സുരേഷ് കുമാർ, സുജിത്ത്, രഞ്ജിത്ത്, ശരത്, അൻസൽ ബാബു.TK എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്തെത്തിയത്. പുകപ്പുരയിൽ റബ്ബർ ഷീറ്റിന് പകൽ സമയത്ത് മാത്രം പുക നൽകുക, ഒരാളുടെ നിരീക്ഷണം ഏർപ്പെടുത്തുക, ഘട്ടം ഘട്ടമായി ഷീറ്റുകൾ ഉണക്കിയെടുക്കുക തുടങ്ങി മുന്നറിയിപ്പുകൾ സേനാ ഉദ്യോഗസ്ഥർ റബ്ബർ കർഷകർക്ക് നൽകി.

Related