ജില്ലയെ ഞെട്ടിച്ച ലഹരി കടത്ത്, മുഖ്യസൂത്രധാരൻ മണ്ണാർക്കാട് പള്ളിക്കുന്ന് സ്വദേശി അബ്‌ദുൾ സലീം പിടിയിൽ, 1.5 കോടിയുടെ ലഹരിയാണ് പിടിച്ചെടുത്തത്
ജില്ലയിൽ നടന്ന വൻ ലഹരിവേട്ടയിലെ മുഖ്യസൂത്രധാരൻ മണ്ണാർക്കാട് പള്ളിക്കുന്ന് സ്വദേശി അബ്ദുൾ സലീമിനെ പോലീസ് പിടികൂടി. അന്താരാഷ്ട്ര മാർക്കറ്റിൽ 1.5 കോടി രൂപ വില വരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിലെ പ്രധാന സൂത്രധാരനായ സലീമിനെ മണ്ണാർക്കാട് വച്ചാണ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ മുൻപും സമാനമായ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. ലഹരി
വസ്‌തുക്കൾ ബംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിൽ എത്തിച്ച സലീമിന്റെ BMW കാറും പിടിച്ചെടുത്തു. പാലക്കാട് ഒലവക്കോട് വച്ചാണ് കഴിഞ്ഞ ദിവസം കേസിൽ ദമ്പതികളും സുഹൃത്തും ഉൾപ്പെടെ മൂന്നംഗ സംഘത്തെ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയത്. MDMA, കൊക്കൈൻ, ഹൈബ്രിഡ് കഞ്ചാവ്, LSD സ്റ്റാമ്പ് എന്നിവയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതിയാണ് സലീം







