KSRTC യില്‍ ഡ്രൈവിംഗ് പഠിക്കാന്‍ അടിപൊളിയാ.. ഇപ്പൊ ഹെവി ഡ്രൈവറായി.. മണ്ണാര്‍ക്കാട് KSRTC ഡ്രൈവിംഗ് സ്കൂളിന് പഠിതാക്കളുടെ സമ്മാനം.. TVS ഇരുചക്ര വഹനം വാങ്ങി നല്‍കി
മണ്ണാർക്കാട് KSRTC ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഹെവി ഡ്രൈവിംഗ് ലൈസൻസ് നേടി, പരിശീലനം നൽകിയതിന് പകരമായി KSRTC ക്ക് TVS ഇരുചക്ര വാഹനം സമ്മാനിച്ച് വിദ്യാർത്ഥികൾ. പരിശീലനത്തിനും അനുഭവങ്ങൾക്കും നന്ദി സൂചകമായാണ് വിദ്യാർത്ഥികൾ മണ്ണാർക്കാട് KSRTC ഡ്രൈവിംഗ് സ്കൂളിന് TVS ഇരുചക്ര വാഹനം നൽകിയത്. മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ പരിശീലനത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് ഇനി ഈ
വാഹനം ഉപയോഗപ്പെടുത്താനാകും. പരിശീലനം മികച്ച അനുഭവമായിരുന്നു, ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ആത്മവിശ്വാസത്തോടെ ഓടിക്കാനും ലൈസൻസ് സ്വന്തമാക്കാനും സാധിച്ചുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പരിശീലനം നൽകിയ സുരേഷിനും KSRTC ക്കുമുള്ള നന്ദിയും അറിയിച്ചു. ചടങ്ങിൽ ഡിസ്ട്രിക്റ്റ് ട്രാൻസ്‌പോർട്ട് ഓഫീസർ ജോഷി ജോൺ, ഇൻസ്‌പെക്ടർ ഇൻ ചാർജ് ബാലസുബ്രഹ്മണ്യൻ, വെഹിക്കിൾ സൂപ്പർവൈസർ പ്രകാശൻ, മെക്കാനിക്കൽ Ch അബ്ദുൽ ബഷീർ എന്നിവർ പങ്കെടുത്തു.







