അട്ടപ്പാടിയില്‍ തൂഫാന്‍ ശക്തം, വീണ്ടും കഞ്ചാവ് കണ്ടെത്തി, 500 ചെടികള്‍ നശിപ്പിച്ചു, 1400 എണ്ണം നശിപ്പിച്ചതിന് പിറകെയാണിത്
അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് വേട്ട, പുതൂരിൽ നിന്ന് ഒന്നര മാസം വളർച്ചയുള്ള 500 ലധികം കഞ്ചാവ് തൈകൾ കണ്ടെത്തി നശിപ്പിച്ചു. പുതൂർ മല്ലീശ്വര മലയുടെ അടിവാരത്തുള്ള ആണ്ടവമുടിയുടെ പടിഞ്ഞാറു ഭാഗത്ത് 50 തടങ്ങളിലായി ഒന്നരമാസം പ്രായമുള്ള 500 ലധികം കഞ്ചാവ് തൈകൾ കണ്ടെത്തി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി എ. അബ്ദുൾ റാഷി IPS ന്റെ
നിർദേശത്തിൽ അഗളി DYSP R. അശോകൻ, സബ് ഡിവിഷൻ ലഹരി വിരുദ്ധ സ്ക്വാഡ്, പുതൂർ പോലീസ്, ANF എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് തൈകൾ കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി അഗളി ഡാൻസാഫ് പോലീസ് ഈ മാസം നടത്തുന്ന രണ്ടാമത്തെ ഓപ്പറേഷനാണിത്. 5 മാസം പ്രായമായ 1400 ലധികം കഞ്ചാവ് തൈകൾ ഇടവാണി കോറ കുന്തമലയടിവാരത്ത് നിന്ന് കണ്ടെത്തി സംഘം നശിപ്പിച്ചിരുന്നു.







