ഓണം വിഭവസമൃദ്ധമാക്കാം, വെണ്ടയും വെള്ളരിയും പയറുമൊക്കെ വിളഞ്ഞു, പച്ചക്കറി വിളവെടുപ്പുമായി അലനല്ലൂർ സർവീസ് സഹകരണ ബാങ്ക്
ചളവ കൊഴിഞ്ഞുപോക്കിൽ കൃഷ്ണന്റെ സ്ഥലത്താണ് ബാങ്ക് കൃഷി നടത്തുന്നത്. ഓണക്കാലത്തിന്റെ സമൃദ്ധി വിളിച്ചോതി പച്ചക്കറികളെല്ലാം നൂറുമേനി വിളഞ്ഞു. ഓണം പച്ചക്കറി വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് PPK മുഹമ്മദ് അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വെണ്ടയ്ക്ക, കുമ്പളം, പയർ, കയ്പ്പക്ക, മത്തൻ തുടങ്ങിയ പച്ചക്കറികളെല്ലാം
വിളവെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് വി. അബ്‌ദുള്ള, സെക്രട്ടറി പി. ശ്രീനിവാസൻ, ഡയറക്ടർമാരായ ടി. രാജകൃഷ്ണൻ, ശ്രീധരൻ, ഷെറീന മുജീബ്, സ്റ്റാഫംഗങ്ങളായ പി. രഞ്ജിത്ത്, റഫീഖ്, കെ. സേതുമാധവൻ, ഹരിദാസൻ, ഉണ്ണി ചളവ, ധർമപ്രസാദ്, നികേഷ്, പ്രജീഷ് പൂളക്കൽ തുടങ്ങിയവർ പങ്കെടുത്തു.







