രാഷ്ട്രീയ പകപോക്കലിനായി സഹകരണ ബാങ്കിന് മുന്നില്‍ കൊടിയുമായി സമരം ചെയ്യരുതെന്ന് തച്ചമ്പാറ ബാങ്ക് പ്രസിഡന്‍റ്, പൊന്നംകോട് പുതിയ ശാഖ മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്തു
ബാങ്കിംഗ് മേഖലയിൽ ഒരുനൂറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള തച്ചമ്പാറ സർവീസ് സഹകരണ ബാങ്കിന്റെ പൊന്നംകോട് ശാഖ പഴയ ബ്രാഞ്ചിന് സമീപമുള്ള പുതിയ കെട്ടിടത്തിന്റെ താഴെ നിലയിലാണ് പ്രവർത്തനമാരംഭിച്ചത്. നാടിന്റെ സാമ്പത്തിക ഘടനയിലും വിനിമയത്തിലും വലിയ മാറ്റം വരുത്തി ബാങ്കിന് മുന്നോട്ട് പോകാനാകട്ടെയെന്ന് ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി KA തുളസി പറഞ്ഞു. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ് ലോക്കർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സലീന ആദ്യ
നിക്ഷേപം സ്വീകരിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഷജീർ കൊടുവാളി അധ്യക്ഷനായി. അത്യാധുനിക സൗകര്യങ്ങളോടെയാണ് ശാഖ നവീകരിച്ചിരിക്കുന്നത്. 17500 ഓളം ഉപഭോക്താക്കളുള്ള ബാങ്കിന് ഇന്ന് 153 കോടിയിലധികം നിക്ഷേപമുണ്ട്. ബാങ്ക് സെക്രട്ടറി KV സുമ, വൈസ് പ്രസിഡന്റ് വിജയകുമാർ മുരിങ്ങേനി, ജോയ് ജോസഫ്, ബീന ജോയ്, നിസാമുദ്ദീൻ പൊന്നംകോട്, ബെറ്റി ലോറൻസ്, മിനിമോൾ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.







