ധാരാളം ടൂറിസ്റ്റുകള്‍ വരട്ടെ.. അട്ടപ്പാടിയെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി N ഷംസുദ്ദീന്‍, അട്ടപ്പാടിയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്തു
അട്ടപ്പാടിയിലെത്തി മന്ത്രിമാരായ എൻ. ഷംസുദ്ദീനും KA തുളസിയും, കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കും, അട്ടപ്പാടിയെ ടൂറിസ്റ്റ് ഹബ്ബ് ആക്കി മാറ്റുമെന്ന് എൻ. ഷംസുദ്ദീൻ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ വീട് നിർമ്മാണം വകുപ്പ് നേരിട്ട് ഏറ്റെടുക്കുമെന്ന് KA തുളസി, സഞ്ചരിക്കുന്ന റേഷൻ കടകളുടെ ജില്ലാതല ഉദ്ഘാടനം, ഓണസമ്മാന വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എന്നിവ മന്ത്രിമാർ നിർവഹിച്ചു. സാമ്പാർക്കോട് പാലത്തിനായി 5 കോടി അനുവദിച്ചു, RGM ഗവ. ആർട്സ് & സയൻസ് കോളേജിൽ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തും, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് സഞ്ചരിക്കുന്ന റേഷൻ കടകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ലൈഫ് പദ്ധതിക്ക് പകരം ആവിഷ്കരിച്ച ഭവന നിർമ്മാണ പദ്ധതിയിൽ ആദിവാസികൾക്ക് മുൻഗണന നൽകുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി KA തുളസി വ്യക്തമാക്കി. അട്ടപ്പാടിയിൽ പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഓണസമ്മാന വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു KA തുളസി. ആദിവാസി വിഭാഗങ്ങൾക്ക് സ്വയംതൊഴിലിനായി
10 ലക്ഷം വരെ സബ്ഡിഡി നൽകുന്ന വായ്പാ പദ്ധതികൾ നടപ്പിലാക്കും, ഇ ഗ്രാന്റ് കുടിശ്ശിക പൂർണമായും വിതരണം ചെയ്യും, കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് കുടിശ്ശിക തുക അനുവദിച്ചു, ആശുപത്രിയിൽ സൗകര്യങ്ങൾ വർധിപ്പിക്കും, വീടുകൾക്കുള്ള നിർമ്മാണ തുക നാല് ലക്ഷം രൂപയിൽ നിന്ന് കാലാനുസൃതമായി വർദ്ധിപ്പിക്കും, മൂന്ന് മുതൽ 15 വരെ വീടുകളുള്ള മേഖലകളെ ഊരുകളായി പ്രഖ്യാപിക്കും, ഓഗസ്റ്റ് 25-ന് മുൻപ് സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ ഊരുവാസികൾക്ക് ഓണസമ്മാനമായി 1,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കോടിക്ക് പകരം പണം നൽകിയത് സമയബന്ധിതമായി ഓണസമ്മാനം നൽകാനാണെന്നും KA തുളസി കൂട്ടിച്ചേർത്തു. അറുപത് വയസ്സ് പൂർത്തിയായ 52,826 പട്ടികവർഗക്കാർക്കാണ് ഓണസമ്മാനം നൽകുന്നത്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ, ഭക്ഷ്യസുരക്ഷാ കമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി, ഷിബു സിറിയക്ക്, ചിത്ര രാമസ്വാമി, വി.എം ലത്തീഫ്, കെ. സനൽകുമാർ, എം. രാജൻ തുടങ്ങി ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.







