അപകടത്തിൽ പരുക്ക് പറ്റിയ 7000 പേരെ പുതു ജീവിതത്തിലേക്ക് നയിച്ചു, കിസ് ഹെല്‍ത്ത് അല്‍ശിഫ ആശുപത്രിയില്‍ ദേശീയ ഹാന്‍റ് സര്‍ജറി ദിനം ആചരിച്ചു

ദേശീയ ഹാൻഡ് സർജറി ദിനാചരണത്തിന്റെ ഭാഗമായി കിംസ് ഹെല്‍ത്ത് അല്‍ശിഫ ആശുപത്രിയും അല്‍ശിഫ കോളേജ് ഓഫ് നഴ്സിങ്ങും സംയുക്തമായി ബോധവല്‍ക്കരണ എക്സിബിഷന്‍, ശില്പശാല എന്നിവ സംഘടിപ്പിച്ചു. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ബോധവല്‍ക്കരണ എക്സിബിഷന്‍, ശില്പശാല, വിവിധ മത്സരങ്ങള്‍ എന്നിവയാണ് സംഘടിപ്പിച്ചത്. തൊഴിലുകളിലും ദൈനംദിന പ്രവര്‍ത്തികളിലും ഏര്‍പ്പെടുമ്പോള്‍ കൈകള്‍ക്കേല്‍ക്കുന്ന വിവിധ പരിക്കുകള്‍, ക്ഷതം, അറ്റുപോകല്‍ തുടങ്ങിയ പരിക്കുകള്‍ക്കുള്ള പ്രാഥമിക ശുശ്രൂഷ രീതികളും അവബോധവും പൊതു ജനങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരിലും എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ദേശീയ ഹാന്‍ഡ് സര്‍ജ്ജറി ദിനം ആചരിച്ചത്. കൈകള്‍ക്കേല്‍ക്കുന്ന പരിക്കുകള്‍ മൂലം ജീവിതം തന്നെ നഷ്ടപ്പെട്ട് പോകുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്നതാണ് ലക്ഷ്യം. കിംസ് ഹെല്‍ത്ത് അല്‍ശിഫ അക്കാഡമിക് ഹാളില്‍ നടന്ന ദിനാചരണ സമാപന ശില്‍പ്പശാല കിംസ് ഹെല്‍ത്ത് അല്‍ശിഫ CEO പ്രിയന്‍ കെ.സി ഉദ്ഘാടനം ചെയ്തു. ക്ലിനിക്കല്‍ അഡ്മിനിസ്ട്രേറ്ററും എമര്‍ജന്‍സി വിഭാഗം മേധാവിയുമായ ഡോ. ഷാഹുല്‍ ഹമീദ് അധ്യക്ഷനായി.





ഹാന്‍ഡ് ആന്‍ഡ് മൈക്രോ വാസ്കുലാര്‍ സര്‍ജന്‍മാരായ ഡോ. ജിതിന്‍ ജോസ് തോമസ്, ഡോ. മുഹമ്മദ് നജീബ്, രജിസ്ട്രാര്‍ ഡോ. ജൗഹര്‍ അലി കെ. പി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. ഹാന്‍ഡ് ആന്‍ഡ് മൈക്രോ വാസ്കുലാര്‍ സര്‍ജ്ജറി വിഭാഗം മേധാവി ഡോ. തുഷാര, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സാജന്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍, ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍, വുമണ്‍സ് വേവ് പ്രവര്‍ത്തകര്‍, ബ്ലഡ് ഡോണേഴ്സ് കേരള വളണ്ടിയര്‍മാര്‍, ആംബുലന്‍സ് വര്‍ക്കേഴ്സ്, കുടുംബശ്രീ - ആശാ പ്രവര്‍ത്തകര്‍, പാലിയേറ്റിവ് വളണ്ടിയര്‍മാര്‍ തുടങ്ങി സാമൂഹിക സന്നദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ പങ്കാളികളായി. കിംസ് ഹെല്‍ത്ത് അല്‍ശിഫ ഹാന്‍ഡ് ആന്‍ഡ് മൈക്രോ വാസ്കുലാര്‍ സര്‍ജ്ജറി വിഭാഗത്തിന്‍റെ സേവനങ്ങള്‍ക്കായി 04933 299 299 , 224 365 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Related