ഓണമെത്താതെ കാഞ്ഞിരപ്പുഴ ഉദ്യാനം, ഇത്തവണ ഓണാഘോഷ പരിപാടികളില്ല, വർഷങ്ങളായി നടന്നുവന്നിരുന്ന പരിപാടികൾ നടക്കാത്തതിനാൽ ലക്ഷങ്ങളുടെ വരുമാനമാണ് ഇല്ലാതാകുന്നത്

ഓണമെത്താതെ കാഞ്ഞിരപ്പുഴ ഉദ്യാനം, ഇത്തവണ ഓണാഘോഷ പരിപാടികളില്ല, വർഷങ്ങളായി നടന്നുവന്നിരുന്ന പരിപാടികൾ നടക്കാത്തതിനാൽ ലക്ഷങ്ങളുടെ വരുമാനമാണ് ഇല്ലാതാകുന്നത്. മലമ്പുഴ ഉദ്യാനം അടച്ചിട്ടിരിക്കുന്ന സാഹചര്യം കൂടിയായതിനാൽ ഓണാഘോഷത്തിനായി നിരവധി സന്ദർശകർ എത്തേണ്ടിയിരുന്നതാണ് കാഞ്ഞിരപ്പുഴയിൽ. എന്നാൽ ഇവിടെയെത്തുന്ന സഞ്ചാരികൾ ഇത്തവണ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ്. ഡാം ടൂറിസം പദ്ധതിയും അതിന്റെ ഭാഗമായി 160 കോടിയുടെ വിനോദ സഞ്ചാര പദ്ധതിയുമായി സ്വകാര്യ കമ്പനി രംഗത്ത് വന്നെങ്കിലും എങ്ങുമെത്തിയില്ല. ടിക്കറ്റ് വരുമാനം പിരിക്കുന്നത് ജലസേചന വകുപ്പ് ഡിവിഷൻ ഏറ്റെടുക്കുകയും ചെയ്തു. നിലവിൽ DTPC യുടെ നിയന്ത്രണത്തിലല്ലാത്ത അവസ്ഥയാണ്. ഇതോടെ ഓണാഘോഷവും മുടങ്ങി. MLA, കളക്ടർ, പഞ്ചായത്ത്‌ ഭരണസമിതി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന നിലവിലുണ്ടായിരുന്ന ഉദ്യാന കമ്മിറ്റി പിരിച്ചുവിട്ടതും പുതിയ കമ്മിറ്റി രൂപീകരിക്കാത്തതും





കാരണമായി ആരോപിക്കുന്നുണ്ട്. ഡാം നിയന്ത്രിത പ്രദേശം ഒഴികെ ഉദ്യാനവും അനുബന്ധ സ്ഥലവും 30 വർഷത്തേക്ക് കോഴിക്കോട് FSIT റീഡിഫൈൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണുള്ളത്. 2026 ഏപ്രിൽ 17 മുതൽ ഉദ്യാനത്തിന്റെ ഓപ്പറേഷൻ മാനേജ്മെന്റ് ചുമതല കമ്പനിക്ക് തന്നെയാണെന്ന കോടതി ഉത്തരവുണ്ടായിട്ടും ഇറിഗേഷൻ ഓഫീസ് ഉദ്യാനം വിട്ടുനൽകുന്നില്ല. നിർമാണ അനുമതി കിട്ടുന്ന മുറക്ക് കമ്പനി ടൂറിസം പ്രവർത്തികളുമായി മുന്നോട്ട് പോകും. വർഷങ്ങളായി തുടർന്നുപോരുന്ന ഓണാഘോഷ പരിപാടികൾ മുടങ്ങിയതിൽ പ്രതിഷേധവുമായി CPM, BJP പ്രവർത്തകർ രംഗത്തുണ്ട്. പരിപാടികൾ ഒഴിവാക്കിയത് ബന്ധപ്പെട്ടവരുടെ വീഴ്ചയാണെന്ന് CPM ആരോപിച്ചു. ആഘോഷ സമയത്ത് ഇത്തരത്തിൽ നിരുത്തരവാദപരമായി പെരുമാറി മന്ത്രിയും കോങ്ങാട് MLA യുമായ KA തുളസി ജനങ്ങളെ വഞ്ചിരിക്കുകയാണെന്നും മറുപടി പറയണമെന്നും BJP പ്രവർത്തകർ ആവശ്യപ്പെട്ടു.

Related