പള്ളിക്കുന്നില്‍ AP,EK സമസ്ത മദ്രസകളുടെ നബിദിനറാലി, വിവിധയിടങ്ങളില്‍ ഒരുമിച്ച് സ്വീകരണം, മിസ്ബാഹുൽ ഹുദാ മദ്രസ, കുവ്വത്തുൽ ഇസ്ലാം മദ്രസ എന്നിവയുടെ നേതൃത്വത്തിലാണ് റാലി
നബി കീർത്തനങ്ങളുമായി ദഫ്മുട്ട്, മധുരവിതരണം, തെരുവുകളെ ധന്യമാക്കി നബിദിന റാലികൾ, പള്ളിക്കുന്ന് മിസ്ബാഹുൽ ഹുദാ മദ്രസ, പള്ളിക്കുന്ന് കുവ്വത്തുൽ ഇസ്ലാം മദ്രസ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ റാലി കടന്നുപോയ വഴിനീളെ മികവുറ്റ ദഫ്കളിയാണ് കാഴ്ചവെച്ചത്. പരമ്പരാഗത ഈണങ്ങളും മനോഹരമായ താളവും സമന്വയിപ്പിച്ച് മദ്രസകളിലെ കുട്ടി
പ്രതിഭകൾ കാഴ്‌ചവെച്ച വിസ്മയ പ്രകടനം റാലി വീക്ഷിക്കാനെത്തിയ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും മനംകവർന്നു. വിവിധ കേന്ദ്രങ്ങളിൽ മധുരപലഹാരങ്ങളും പാനീയവും നൽകി. പ്രവാചകൻ്റെ സ്നേഹവും കാരുണ്യവും നിറഞ്ഞ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തണമെന്ന് അബ്ദുൽ റഷീദ് സഖാഫി ഏലംകുളം നബിദിന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു







