കോട്ടോപ്പാടം ഇരട്ടവാരി ഊര് നിവാസികൾക്കൊപ്പം മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ഓണാഘോഷം, ഓണം ഫെസ്റ്റ് 2026 MLA സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു

കസേരകളി ഉൾപ്പെടെ ഓണക്കളികളും ഓണസദ്യയുമൊക്കെ ഒരുക്കി കോട്ടോപ്പാടം തിരുവിഴാംകുന്ന് ഇരട്ടവാരി ആദിവാസി ഊരിലാണ് ഇത്തവണ മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. സാധാരണ ഓണകാലത്ത് മത്സരം നടക്കുന്നത് ബീവറേജസ് കോർപ്പറേഷനുകളിലെ വില്പന സംബന്ധിച്ചാണെങ്കിൽ ഇത്തവണ സപ്ലൈകോയുടെ ഓണചന്തകളുടെ വില്പനയിലെ വർധനവിലാണെന്ന് ഉദ്ഘാടനം നിർവഹിച്ച് തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ പറഞ്ഞു. 10 വർഷത്തിനുശേഷം മലയാളികൾ സന്തോഷത്തോടെ ആഘോഷിക്കുന്ന ഓണമാണ് ഇത്തവണത്തേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. MLA ക്കുള്ള സ്വീകരണവും ഒരുക്കിയിരുന്നു.





ഊരിലെ പ്രായമായവർക്ക് ഓണപുടവ നൽകി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് അസീസ് ഭീമനാട് അധ്യക്ഷനായി. KPCC സെക്രട്ടറി P. ഹരിഗോവിന്ദൻ, ഡിസിസി ജനറൽ സെക്രട്ടറി പി. അഹമ്മദ് അഷറഫ്, കല്ലടി അബൂബക്കർ, റഷീദ് ആലായൻ, TA സിദ്ധീഖ്, നീതു എം. ശങ്കർ, കെ. സജ്‌ന, ബിന്ദു ചന്ദ്രൻ, KP ഉമ്മർ, എ. അസൈനാർ, സക്കീർ തയ്യിൽ, കുരിക്കിൾ സൈദ്, TK ഇപ്പു, മുസ്‌ലിം ലീഗ് നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Related