കരിമ്പ നമ്മൾ ചാരിറ്റി സൊസൈറ്റിയും, കരിമ്പാസ് ഫുഡ്സും സംയുക്തമായി ഓണക്കിറ്റുകൾ നൽകി, 300 ലധികം പേർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്

കരിമ്പ പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നായി 300 ലധികം പേർക്കാണ് അരിയും പലവ്യഞ്ജനങ്ങളുമുൾപ്പെടുന്ന കിറ്റുകൾ നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ഉദ്ഘാടനം ചെയ്തു. നന്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെസി. സിബി





അധ്യക്ഷനായി. സെക്രട്ടറി ഹരീഷ്, കരിമ്പാസ് ഫുഡ് ഓണർ മുഹമ്മദ് മുസ്തഫ, റസിയ, രാധാകൃഷ്ണൻ, ഇ.കെ മുഹമ്മദ് മുസ്തഫ, രാജലക്ഷ്മി, അജേഷ് പുല്ലായിൽ, ജയപ്രകാശ് കാളിയോട്, പിജി വത്സൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.

Related