300 ലധികം വരുന്ന ജീവനക്കാർ പങ്കെടുത്തു, ഓണപ്പാട്ടുകൾ പാടിയും നൃത്തം വച്ചും അർബൻ ഗ്രാമീൺ സൊസൈറ്റിയുടെ ഓണാഘോഷം
300 ലധികം വരുന്ന ജീവനക്കാർ പങ്കെടുത്തു, ഓണപ്പാട്ടുകൾ പാടിയും നൃത്തം വച്ചും അർബൻ ഗ്രാമീൺ സൊസൈറ്റിയുടെ ഓണാഘോഷം, മാതാവിനെ ആദരിച്ചുകൊണ്ടാണ് ഇത്തവണത്തെ ഓണാഘോഷം UGS ഗ്രൂപ്പ് ചെയർമാൻ & മാനേജിങ് ഡയറക്ടർ അജിത്ത് പാലാട്ട് ഉദ്ഘാടനം ചെയ്തത്. മണ്ണാർക്കാട് നെല്ലിപ്പുഴ പാലാട്ട് റെസിഡൻസിയിലാണ് UGS ഓണം 2026 സംഘടിപ്പിച്ചത്. UGS ഗ്രൂപ്പ് ചെയർമാൻ & മാനേജിങ് ഡയറക്ടർ അജിത്ത് പാലാട്ട് ഉദ്ഘാടനം നിർവഹിച്ചു. അജിത്ത് പാലാട്ടിന്റെ മാതാവ് ഭദ്രദീപം തെളിയിച്ചു. ജീവനക്കാരുടെ
കലാപരിപാടികൾ അരങ്ങേറി. ഓണക്കോടി വിതരണവും നടന്നു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരീഷ് ഗുപ്ത ആശംസകൾ നേർന്നു. രുചിയൂറും വിഭവങ്ങളോടെ ഓണസദ്യയും വിളമ്പികൊണ്ടാണ് ഓണം ആവേശമാക്കിയത്. യുജിഎസ് ജനറൽ മാനേജർ അഭിലാഷ് പാലാട്ട്, AGM ഹരിപ്രസാദ്, PRO ശ്യാംകുമാർ, OPM കെ. രാജീവ്, സെയിൽസ് മാനേജർ ശാസ്തപ്രസാദ്, ഓഡിറ്റർ ഫൈസൽ അലി, HR അനു മാത്യു, ജയ ഗണേഷ്, ശ്രീജിത്ത്, ചന്ദ്രശേഖരൻ, സുമയ്യ, വിവിധ ബ്രാഞ്ച് മാനേജർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.







