തനിക്ക് കിട്ടിയ പുരസ്‌കാരം കരിമ്പയുടെ കൂട്ടായ്മക്ക് ലഭിച്ച അംഗീകാരമാണെന്ന് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കരിമ്പ ഹയർ സെക്കന്ററി സ്കൂൾ മലയാള അധ്യാപകൻ പി. ഭാസ്കരൻ
തനിക്ക് കിട്ടിയ പുരസ്‌കാരം കരിമ്പയുടെ കൂട്ടായ്മക്ക് ലഭിച്ച അംഗീകാരമാണെന്ന് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കരിമ്പ ഹയർ സെക്കന്ററി സ്കൂൾ മലയാള അധ്യാപകൻ പി. ഭാസ്കരൻ. പഠിച്ച അതേ സ്കൂളിൽ തന്നെ 20 വർഷം അധ്യാപകനായി ജോലി ചെയ്ത് ഈ വർഷം മാർച്ചിലാണ് പി. ഭാസ്കരൻ വിരമിച്ചത്. അദ്ദേഹത്തിന്റെ നേട്ടത്തിൽ അഭിമാനത്തിലാണ് സഹപ്രവർത്തകരും സ്കൂളും.
പൂച്ചെണ്ടു നൽകിയും പൊന്നാടയണിയിച്ചും അദ്ദേഹത്തെ ആദരിച്ചു. അധ്യാപന ജീവിതത്തിലേക്ക് കടന്നുവരാൻ കാരണമായത് മാഷാണ്, നേരത്തെ തന്നെ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നു എന്ന് സഹ അധ്യാപകർ പറഞ്ഞു. HSS പ്രിൻസിപ്പൽ ബിനോയ് N. ജോൺ, HS പ്രധാനധ്യാപകൻ M. ജംഷീർ, PTA വൈസ് പ്രസിഡന്റ് പി. വിൻസെന്റ്, CS രാജേഷ്, സീമ ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.







