തല്ലില്ലാന്നോ.. ഞങ്ങള്‍ക്ക് കിട്ടിയ തല്ല് ഇപ്പോഴും ഓര്‍മ്മയുണ്ട് മാഷേ.. കുട്ടികള്‍ മെസ്സേജ് ചെയ്യുകയാണ്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം. രാജേഷിനെ യൂത്ത്ലീഗ് ആദരിച്ചു
ഗണിത പഠനത്തെ മനോഹരമാക്കിയ അധ്യാപകൻ, കായിക രംഗത്ത് പ്രതിഭകളെ വളർത്തിയ വ്യക്തി, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം. രാജേഷിന് ആദരവുമായി മണ്ണാർക്കാട് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ്. കല്ലടി ഹൈസ്കൂളിലെത്തിയാണ് യൂത്ത് ലീഗ് പ്രവർത്തകർ അധ്യാപകൻ എം. രാജേഷിനെ ആദരിച്ചത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ പൊന്നാടയണിയിച്ച് ഉപഹാരം കൈമാറി. അധ്യാപക മികവ്
മാത്രമല്ല, കായിക താരങ്ങളെ വാർത്തെടുക്കുന്നതിൽ മികച്ചയാളാണ് എം രാജേഷെന്ന് അദ്ദേഹം പറഞ്ഞു. ആദരിക്കാനെത്തിയവരിൽ തന്റെ വിദ്യാർഥികളുമുണ്ടെന്നത് സന്തോഷം നൽകുന്നു, അവാർഡുകൾ കൂടുതൽ വിനയമുള്ളവനാക്കി മാറ്റുകയാണെന്ന് നന്ദി അറിയിച്ചുകൊണ്ട് അധ്യാപകൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷമീർ, നൗഷാദ് വെള്ളപ്പാടം, അജ്മൽ റാഫി, ഷമീർ പഴേരി, സദഖത്തുള്ള, ഫസൽ കണ്ടമംഗലം, നഫാഹ്, ഷൗക്കത്ത്, സ്വാലിഹ്, ജലീൽ തുടങ്ങിയവർ പങ്കെടുത്തു.







